Your Image Description Your Image Description

ഭുവനേശ്വര്‍: ഒഡിഷ ഗവര്‍ണറുടെ മകനെതിരേ പരാതിയുമായി രാജ്‌ഭവൻ ജീവനക്കാരന്‍. ഒഡിഷ ഗവര്‍ണറുടെ മകന്‍ മര്‍ദിച്ചെന്ന ആരോപണവുമായാണ് രാജ്ഭവന്റെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന്‍ രംഗത്ത് വന്നിരിക്കുന്നത് . രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശി ക്കാൻ വേണ്ടി എത്തിയ സമയത്ത് ഒഡിഷ ഗവര്‍ണര്‍ രഘുബര്‍ ദാസിന്റെ മകന്‍ ലളിത് ദാസ് തനെ മര്‍ദിച്ചെന്നാണ് ജീവനക്കാരന്റെ ആരോപണം. സംസ്ഥാന പാര്‍ലമെന്ററി കാര്യവകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ ബൈകുന്തനത്ത് പ്രധാനാണ് പരാതിയുമായി വന്നത് .

ജൂലൈ 7 നാണ് രാഷ്ട്രപതി ഒഡിഷയിലെ പുരിയില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനാണ് രാജ്ഭവന്റെ ചുമലതയുണ്ടായിരുന്നത്. ജൂലൈ 7 ന് രാത്രി ലളിത് കുമാര്‍ മര്‍ദിച്ചെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നത്.

ജൂലൈ 7 ന് രാത്രി ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒഡിഷ ഗവര്‍ണറുടെ പാചകക്കാരന്‍ ആകാശ് സിങ് ഓഫീസില്‍ വന്നു. ലളിത് കുമാറിന് തന്നെ കാണണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ പോയപ്പോള്‍ ലളിത് കുമാര്‍ എന്നെ അടിക്കാന്‍ തുടങ്ങി. തെറിപ്രയോഗവും നടത്തി. നിസ്സഹായനായ ഞാന്‍ അവിടെ നിന്ന് ഓടിയൊളിച്ചു. എന്നാല്‍ ലളിത് കുമാറിന്റെ രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ എന്നെ കണ്ടെത്തുകയും വലിച്ചിഴക്കുകയും ചെയ്തു. ലിഫ്റ്റ് വഴി നാലാം നമ്പര്‍ റൂമിലേക്കാണ് കൊണ്ടുപോയത്. വീണ്ടും ര്‍ദിക്കാന്‍ തുടങ്ങി. മുഖത്തിടിച്ചു. ശരീരത്തിന്റെ എല്ലാ ഭാഗത്തും മര്‍ദനമേറ്റു’. – പ്രധാന്‍ പരാതിയില്‍ പറയുന്നു.

തുടർന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെയ്‌തു വെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ലളിത് കുമാറിന് പങ്കില്ലെന്നാണ് ഗവര്‍ണറുടെ സഹായി പറയുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *