Your Image Description Your Image Description

കണ്ണൂർ: മേലധികാരികൾ അറിയാതെ സർക്കാർ സംവിധാനം ഉപയോഗിച്ച് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന് സബ് ഇൻസ്പെക്ടർമാരുടെ നേത്യത്വത്തിൽ കംപ്യൂട്ടറിൽ യൂണിയന്റെ അസഭ്യവർഷം. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ അറിയാതെയാണ് സ്വകാര്യമായി യൂണിയൻ യോഗo നടത്തിയത്

ടെലിക്കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥർ കൂടിയ സാഹചര്യത്തിൽ ടെക്ക്നിക്കലായി ജോലിചെയ്യുന്ന എൻജിനിയർമാർ ഉൾപ്പെട 250 പേരെ സർക്കാർ ഉത്തരവിനെ മാനിച്ച് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സൈബർ പോലീസിൽ കേസുകൾ കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് .

ഇതിൽ ദേഷ്യം തോന്നിയ പോലീസുകാർ യൂണിയൻ ഈ പ്രവർത്തനവുമായി സഹകരിക്കാറില്ല. അതിനാൽ ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനാണ് പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ അധ്യക്ഷതയിൽ ഒൺലൈൻ മീറ്റിങ് ചേർന്നത്. അതിനായി ഓഫീസിലെ കംപ്യൂട്ടറാണ് ഉപയോഗിച്ചത്. അതിനാണ് ഈ യോഗത്തിനെതിരെ നേതാക്കൾ പ്രതിഷേധത്തിനായി മോശം വാക്കുകൾ ഉപയോഗിച്ച് പ്രതികരിച്ചത്. അതേസമയം പോലീസ് സേനയുമായി യാതൊരു ബന്ധവുമില്ലാത്ത യോഗത്തിലെ ഓഡിയോ വീഡിയോ ക്ലിപ്പുകൾ സൈബർ പോലീസിന്റെ പേരിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കേരള പോലീസ് അസോസിയേഷൻ സംഘടനയുടെ ഓൺലൈൻ മീറ്റിങ്ങിൽ വച്ച് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന വേളയിൽ എസ്.ഐ.മാരായ പ്രജിഷ്, സജി ഫിലിപ്പ് എന്നിവർ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോ പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും . അതിനാൽ പോലീസിന്റെ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുന്ന നിലയിൽ യൂണിയൻ പ്രവർത്തനം നടത്തി നേതാവിനെ ഓൺലൈനിൽ ചീത്തവിളിക്കുകയും ചെയ്‌തുവെന്ന് കുറ്റപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *