Your Image Description Your Image Description

ശ്രീകണ്ഠപുരം : കണ്ണൂരിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഭരണ ശേഖരം കണ്ടെത്തി . ചെങ്ങളായി പരിപ്പായി ഗവ. യുപി സ്‌കൂളിന് സമീപത്തുനിന്നാണ് വർഷങ്ങൾ പഴക്കമുള്ള  സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത് .തൊഴിലുറപ്പു തൊഴിലാളികൾക്ക് പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്നാണ് ആഭരണങ്ങൾ  ലഭിച്ചത്.

വ്യാഴം വൈകിട്ട്‌  ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിലെ  തൊഴിലുറപ്പ് തൊഴിലാളികൾ 17 മുത്തുമണി, 13 സ്വർണലോക്കറ്റ്‌, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്‌തു എന്നിവയാണ്‌ റബർ തോട്ടത്തിൽ മഴക്കുഴി നിർമിക്കുന്നതിനിടെ കിട്ടിയത് . ആഭരണങ്ങളും, നാണയങ്ങളും എല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ തുടർന്ന് തൊഴിലാളികൾ വിവരം അറിയിക്കുകയും എസ്ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇവ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു . തുടർന്ന് ഇവ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം പുരാവസ്തുവകുപ്പിന് സമഗ്രമായ പരിശോധനക്ക് വേണ്ടി കൈ മാറുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *