Your Image Description Your Image Description

 

ക്രിപ്റ്റോകറന്‍സി നിക്ഷേപ്പിക്കുന്ന മോറിസ് കോയിന്‍ പദ്ധതി എന്ന പേരിൽ നിരവധി ആളുകളെ തെറ്റിദ്ധരിപ്പിച്ച് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് മൂന്ന് പേരെ അറസ്റ്റുചെയ്തു.

പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട് .

പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (39) വിദേശത്ത് ഒളിവിലാണ്. 2020-ലാണ് മലപ്പുറത്തെ പൂക്കോട്ടുംപാടം പോലീസ്സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ചെയ്തത്. തുടര്‍ന്ന് നിഷാദ് അറസ്റ്റിലാകുകയും ജാമ്യംനേടി ഒളിവില്‍പ്പോകുകയുമായിരുന്നു. നിഷാദിനെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡില്‍ ജൂനിയര്‍ കെ. ജോഷിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സംസ്ഥാനത്ത് പ്രതികള്‍ക്കെതിരേ വിവിധ പോലീസ്സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

തുടർന്ന് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം പേരിലുള്ള സ്വത്തുവകകൾ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്‌തു . പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ചോദ്യംചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *