Your Image Description Your Image Description

മഞ്ചേരി: കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായിപിടിയില്‍. മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മഞ്ചേരി വള്ളുവങ്ങാട് കറുത്തേടത്തു വീട്ടില്‍ ഷംസീര്‍ (34), കോഴിക്കോട് പൊക്കുന്ന് മീന്‍പാലോടി നിലംപറമ്പ് വീട്ടില്‍ ഷംനാദ് (24) എന്നിവരെയാണ് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് . ഇവരുവരുടേയും പക്കൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ.യും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തു. അതേസമയം ഇവർ ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .

പ്രതികളെ പോലീസ് കച്ചേരിപ്പടിയില്‍ വെച്ചാണ് പിടിച്ചത് . ഇരുവരും പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഷംസീര്‍ ലഹരിക്കടത്ത് സംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെയും പ്രധാന ജോലി വാഹനത്തില്‍ ലഹരിവില്പന നടത്തുന്നതാണ് . പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *