Your Image Description Your Image Description

ചേലക്കര : പുസ്തകം എടുക്കാൻ ബാ​ഗിൽ കൈയിട്ട വിദ്യാർത്ഥിനിയുടെ ബാ​ഗിൽ മലമ്പാമ്പിനെ കണ്ടെത്തി.
തൃശൂർ ചേലക്കരയിൽ സ്ക്കൂൾ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ നിന്നാണ് മലമ്പാമ്പിനെ കണ്ടെത്തിയത് . ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.കുട്ടി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുന്നത് പോലെ തോന്നി ശേഷം കുട്ടി കൈ വലിക്കുകയുമായിരുന്നു. തുടർന്ന് സഹപാഠി പെട്ടെന്ന് ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു.

അതിന് ശേഷം ഉടൻ അധ്യാപകരെ വിവരമറിയിക്കുകയും അവരുടെ നേതൃത്വത്തിൽ ബാ​ഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിന്റെ കുട്ടിയെ കണ്ടത് . വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ്അപ്പോൾ സ്വാഭാവികമായും പാമ്പ് അങ്ങിനെ കയറിയിരിക്കാനായിരിക്കും എന്നാണ് വിചാരിക്കുന്നത് . അതേസമയം പാമ്പിനെ കണ്ടതോടെ വിദ്യാർത്ഥികൾ ബാ​ഗും ചെരുപ്പും നന്നായി പരിശോധിക്കണമെന്ന് അധ്യാപകർ മുന്നറയിപ്പ് നൽകി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *