Your Image Description Your Image Description

ന്യൂഡൽഹി: രണ്ടായിരത്തോളം സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ക്രെഡിറ്റ് ചട്ടക്കൂട് നടപ്പാക്കാൻ കേരളത്തിൽനിന്ന് 139 സി.ബി.എസ്.ഇ. സ്കൂളുകളെ തിരഞ്ഞെടുത്തു .

6, 9, 11 ക്ലാസുകളിൽ ഇതു നടപ്പാക്കാൻ താത്‌പര്യമുള്ള സ്കൂളുകളിൽനിന്നു സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾക്കുള്ള ബോധവത്‌കരണം, പരിശീലനം എന്നിവയെല്ലാം.സി.ബി.എസ്.ഇ. ക്രമീകരിക്കും.

ആറാംക്ലാസിൽ മൂന്നുഭാഷയും ഒമ്പതിൽ രണ്ടുഭാഷയും പഠിച്ചിരിക്കണം. അധികവിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാനും അവസരമുണ്ടാകും. യോഗ, എൻ.സി.സി., നാട്യകല, കരകൗശലം, ഇന്റേൺഷിപ്പ് എന്നിവയെല്ലാം ഇത്തരത്തിൽ പരിഗണിക്കും. ക്ലാസ്‌മുറിയിൽ 30 മണിക്കൂർ പഠനം നടത്തിയാൽ അത് ഒരു ക്രെഡിറ്റായി മാറും. ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എ.ബി.സി.) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർഥിനമ്പറായ അപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ക്ലാസ്‌മുറിക്കു പുറത്തുള്ള അറിവും ക്രെഡിറ്റായി പരിഗണിക്കുന്നതോടെ കുട്ടികളുടെ പഠനമികവ് ഉയരുമെന്നാണ് വിലയിരുത്തൽ.

മറ്റു പ്രധാന നിർദേശങ്ങൾ സെക്കൻഡറി തലത്തിൽമാത്രം നിർബന്ധമായ 75 ശതമാനം ഹാജർ ആറാംക്ലാസിലും നടപ്പാക്കും .അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ചട്ടക്കൂടിൽ ഒരുക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *