Your Image Description Your Image Description
ഉപ്പള : യാത്രകൾ എന്നത് നമ്മൾ നമ്മളെ തന്നെ കണ്ടെത്താൻ സഹായിക്കും.യാത്ര നമ്മുടെ കാഴ്ചകളെ വിശാലമാകും എന്ന് പ്രമുഖ എഴുത്തുകാരനും കവിയുമായ പുഷ്പാകാരൻ ബെണ്ടിച്ചാൽ അഭിപ്രായപ്പെട്ടു.എസ് എസ് എഫ് 31ാം ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വായനയും സഞ്ചാരവും ഉണ്ടെങ്കിൽ മനുഷ്യന്റെ ബുദ്ധിയിൽ വികസനം ഉണ്ടാവുമെന്നും ഒരു മനുഷ്യൻ എത്രത്തോളം വായിക്കുന്നുവോ അത്രത്തോളം അവന്റെ മനസ്സിന് തെളിച്ചമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാഹിത്യോത്സവ് സമിതി ചയർമാൻ മുബീൻ ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് എഫ് കാസർഗോഡ് ജില്ലാ അധ്യക്ഷൻ അബ്ദുറഷീദ് സഅദി സാഹിത്യ പ്രഭാഷണവും സയ്യിദ് ഹസൻ ആരിഫ് അഹ്ദൽ തങ്ങൾ ചേവാർ, അശോക് ഭംഡാരി ആശംസ പ്രഭാഷണവും നടത്തി. ഹമീദ് സഖാഫി കയ്യാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഡിവിഷൻ സെക്രട്ടറി ഖുസൈം മൽഹരി സഖാഫി സ്വാഗതവും മുബീൻ ഹിമമി നന്ദിയും പറഞ്ഞു.
Photo:എസ് എസ് എഫ് 31ാം ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് പുഷ്പാകാരൻ ബെണ്ടിച്ചാൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *