Your Image Description Your Image Description

തിരുവനന്തപുരം : തുടർച്ചയായി പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണെന്നും തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. പിഎസ്‍സി കോഴ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്ന സമയത്താണ് ഇക്കാര്യം പറഞ്ഞത് .

നെ​ഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങൾക്കറിയാം. എന്നാൽ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളില്‍ വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ല. ഇതു തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഈ രീതി അന്യായമാണ്. അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു ഒരു കാര്യവുമില്ലാതെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയം എവിടെയും എത്തില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *