Your Image Description Your Image Description

ആധുനിക ഒളിമ്പിക്‌സ് പുനരാരംഭിക്കുന്നത് ബാരണ്‍ പിയറി ഡെ കൂബര്‍ട്ടിനാണ്. അദ്ദേഹം ഫ്രാന്‍സിലെ ഒരു വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമാണ്. 1894ല്‍ അദ്ദേഹം അന്താഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി)യ്ക്ക് രൂപം നല്‍കി. അതുകൊണ്ട് അദ്ദേഹത്തെ ആധുനിക ഒളിമ്പിക്‌സിന്റെ പിതാവെന്നും അറിയപ്പെടുന്നു.

19ാം നൂറ്റാണ്ടില്‍, അതായത് 1896ലാണ് ആധുനിക ഒളിമ്പിക്സ് രൂപം കൊള്ളുന്നത്. 14 ദേശങ്ങളില്‍ നിന്നായി 43 ഇനങ്ങളില്‍ 241 മത്സരാര്‍ത്ഥികള്‍ അങ്കം കുറിച്ചു. ഏതന്‍സിലെ പനാതെനിയാക് സ്‌റ്റേഡിയമായിരുന്നു ആധുനിക ഒളിമ്പിക്‌സിന്റെ ആതിഥേയവേദി. അക്കാലത്താണ് ഒളിമ്പിക്‌സ് പല ദേശങ്ങളിലായി മാറിമാറി നടത്തപ്പെടുന്ന സമ്പ്രദായവും ആരംഭിച്ചത്. ഓരോ തവണയും ഒളിമ്പിക്‌സ് വേദി മാറിക്കൊണ്ടിരിക്കുമല്ലോ. ഒളിമ്പിക്സിന് ഏഴു വര്‍ഷത്തിനു മുമ്പേ ആതിഥേയ രാഷ്ട്രമേതാണെന്ന് പ്രഖ്യാപിക്കും. ഇത്തവണ പാരീസ് ആണ് വേദി. അങ്ങനെ പാരീസിന് രണ്ടാമത്തെ ആതിഥേയ രാഷ്ട്രമാകാനും കഴിഞ്ഞു.

ഒളിമ്പിക്‌സ് എന്നു കേള്‍ക്കുമ്പോള്‍ അഞ്ച് വളയങ്ങളുടെ ചിത്രമാണ് നമ്മുടെയെല്ലാം മനസ്സിൽ തെളിയുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രം പറയുമ്പോള്‍ ഒളിമ്പിക് ചിഹ്നങ്ങളുടെ ചരിത്രം കൂടി നമ്മൾ അറിഞ്ഞിരിക്കണം. അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ. അഞ്ചു നിറങ്ങളും അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ ഐക്യം വിളിച്ചോതുന്നതാണ് ഒളിമ്പിക് വളയങ്ങള്‍.

അതുപോലെ തന്നെ ഒളിമ്പിക് ആപ്തവാക്യങ്ങളും ഉണ്ട്. “സിറ്റിയസ്, ആല്‍റ്റിയസ്, ഫോര്‍ട്ടിയസ്” അഥവാ വേഗത്തില്‍, ഉയരത്തില്‍, ശക്തിയില്‍ എന്നതാണ് ആപ്തവാക്യങ്ങൾ.

ദീപശിഖ

ഒളിമ്പിയയില്‍ നടക്കുന്ന മത ചടങ്ങുകള്‍ക്ക് ശേഷമാണ് ദീപശിഖ തെളിയിക്കുന്നത്. ഗ്രീക്ക് പുരോഹിതയുടെ വേഷം ധരിച്ച നര്‍ത്തകി കുഴിഞ്ഞ കണ്ണാടിയില്‍ സൂര്യ പ്രകാശം പതിപ്പിച്ച് അതില്‍ നിന്നുണ്ടാകുന്ന ജ്വാലയില്‍ നിന്നാണ് ദീപ ശിഖ തെളിയിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *