Your Image Description Your Image Description

തിരുവനന്തപുരം:  പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടത്തുന്ന സ്ഥാപനമാണ് പിഎസ്‍സി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തിൽ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *