Your Image Description Your Image Description

ബം​ഗ​ളൂ​രു : കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ  വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ന​ട​ത്തി​യ യു​വ​തിയെ പോലീസ് ക​സ്റ്റ​ഡി​യി​ലെടുത്തു . ജൂൺ 26നാ​ണ് സം​ഭ​വം.യു​വ​തിയുടെ കാ​മു​ക​ൻ മും​ബൈ​യി​ലേ​ക്ക്‌ പോകുന്നത്‌ തടയാൻ വേണ്ടിയായിരുന്നു  വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്‌. ഇ​ന്ദ്ര രാ​ജ്വ​ർ എന്ന യുവതിയാണ് വിമാനത്താവളത്തിലെ ഹെ​ല്‍പ് ലൈ​നി​ലേ​ക്ക് വ്യാജ കോൾ വിളിച്ചത്‌. സംഭവത്തിൽ യു​വ​തി​ക്കെ​തി​രെ പോലീസ് എ​ഫ്‌ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോകുന്ന വിമാനത്തിൽ കാ​മു​ക​ൻ മി​ർ റാ​സ മെ​ഹ്ദി ബാഗിൽ ബോം​ബ് ക​രു​തി​യി​ട്ടുണ്ടെന്ന്‌ യു​വ​തി എ​യ​ർ​പോ​ർ​ട്ട് അധി​കൃ​ത​രെ അ​റി​യി​ച്ചത് .

തുടർന്ന്‌ പോലീസ് ഉടൻ മെ​ഹ്ദി​യെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്ഫോ​ട​ക വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്താനാ​യി​ല്ല. ശേഷം കൂടുതൽ പരിശോധന നടത്തിയപ്പോൾ രണ്ടുപേരും അ​ന്ന് വൈ​കു​ന്നേ​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നതായി അധികൃതരുടെ ശ്ര​ദ്ധ​യി​ൽ​പ്പെട്ടിരുന്നു.

കാ​മു​ക​നു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് വ്യാ​ജ ബോംബ്‌ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് യു​വ​തി പൊലീസിനോട്‌ സ​മ്മ​തി​ച്ചു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *