Your Image Description Your Image Description

കൊല്ലം: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് നഷ്ടമായേക്കും എന്ന് ആശങ്ക .എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്താൻ അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിനു നഷ്ടമാക്കുന്നത് . എട്ട് കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ്‌ നടത്താൻ നാലുമാസം കൊല്ലം റെയിൽവേ യാർഡിൽ കിടന്നെങ്കിലും സ്വകാര്യ ബസ്‌ ലോബിയുടെ സമ്മർദത്തിൽ ഉദ്യോഗസ്ഥർക്ക്‌ തീരുമാനമെടുക്കാൻ സാധിച്ചില്ല .

ഒടുവിൽ വന്ദേഭാരത്‌ ഈമാസം ഒന്നിന്‌ കൊച്ചുവേളിയിൽനിന്ന് മംഗളൂരുവിലേക്ക്‌ വൺവേ സ്‌പെഷ്യലായി സർവീസ്‌ നടത്തി. അവധിക്കാല തിരക്ക് പരിഗണിച്ചാണ്‌ സർവീസെന്നായിരുന്നു വിശദീകരണം.  എന്നാൽ ഇതുവരെയും മംഗളൂരുവിന്‌ പോയ ട്രെയിൻ തിരികെ വന്നിട്ടില്ല .

ഇതോടുകൂടിയാണ് മൂന്നാം വന്ദേഭാരത് കേരളത്തിനു നഷ്ടമായേക്കുമെന്ന ആശങ്ക വന്നത് . അതേസമയം തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വൺവേ സംവിധാനത്തിൽ വന്ദേഭാരത് സ്ഥിരം സർവീസാക്കാനും റെയിൽവേ തയ്യാറല്ല. ഇത് വന്ദേഭാരതിനെ കൊല്ലത്തുനിന്ന് മംഗളൂരി ലേക്ക് കടത്താനുള്ള റെയിൽവേയുടെ തന്ത്രമായിരുന്നു വൺവേ സ്പെഷ്യൽ എന്നാണ് ആക്ഷേപം വന്നിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *