Your Image Description Your Image Description

മുംബൈ : അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം . മുംബൈയിലെ വര്‍ളിയിൽ പുലര്‍ച്ചെ 5.30നായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായിരുന്ന കാവേരി നകാവ എന്ന സ്ത്രീയാണ് മരിച്ചത്.

മത്സ്യം വാങ്ങാനായി കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയി മടങ്ങുന്ന സമയത്താണ് അപകടം ഉണ്ടായത് . ശിവസേന നേതാവിൻ്റെ മകൻ്റെ കാർ ആണ് അപകടത്തിന് ഇടയാക്കിയത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .

ബിഎംഡബ്ല്യു കാര്‍ അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശേഷം ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിയുകയും അതിൽ ഉണ്ടായിരുന്ന കാവേരിയും ഭര്‍ത്താവും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീഴുകയുകയായിരുന്നു .

അതേസമയം ബോണറ്റില്‍ നിന്ന് ചാടി ഇറങ്ങിയ ഭര്‍ത്താവ് അപകടം ഒന്നും സംഭവിക്കാതെ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ബോണറ്റിലേക്ക് വീണ കാവേരിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇവരെ 100 മീറ്റര്‍ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ട് കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു .

ഉടന്‍ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭർത്താവ് ചികിത്സയിലാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കാറിൽ ശിവസേന നേതാവ് രാജേഷ് ഷായുടെ മകനാണ് ഉണ്ടായിരുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *