Your Image Description Your Image Description

ഗുവ​ഹത്തി : അസമിലെ ഗുവാഹത്തിയിൽ പിതാവിനൊപ്പo സ്കൂട്ടറിൽ സഞ്ചരിച്ച എട്ട് വയസുകാരൻ ഓടയിലേക്ക് തെറിച്ച് വീണ് കാണാതായ സംഭവത്തിൽ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തി സ്വദേശി ഹീരാലാലിൻ്റെ മകൻ അഭിനാഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹo മൂന്നു ദിവസത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്താനായത്.

വ്യാഴാഴ്ച വൈകിട്ട് ഹീരാലാലും മകൻ അഭിനാഷും സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിക്ക് സമീപത്തുള്ള ഓടയിലേക്ക് അഭിനാഷ് വീഴുകയായിരുന്നു . ഉടൻ മകനെ രക്ഷിക്കാൻ ഹീരാലാൽ പിന്നാലെ ഓടയിലേക്ക് എടുത്തുചാടിയെങ്കിലും മകൻ താഴ്ന്നു പോയിരുന്നു. മകനെ രക്ഷിക്കാൻ വേണ്ടി ഇരുമ്പ് ദണ്ഡുമായി ഓടയിൽ തിരയുന്ന അച്ഛൻ്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി .

അതേസമയം ഹീരാലാലിന് മകൻ്റെ ഒരു ചെരുപ്പ് മാത്രമാണ് കണ്ടത്താനായത്. ഉടൻ പോലീസിനെ വിവരമറിയിച്ച് പൊലീസും രക്ഷാ സേനയെത്തി തിരച്ചിൽ നടത്തിയിരുന്നു . ഇന്ന് പകലാണ് അഭിനാഷിൻ്റെ മൃതദേഹം കണ്ടെത്തിയത് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *