Your Image Description Your Image Description

 

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടൻ ബോംബെറിഞ്ഞു. ബോംബേറിൽ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ് തുമ്പ നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിൻറെ സുഹൃത്തുക്കളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. അഖിലിൻറെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിവേക് പൊലീസിൻറെ ഗുണ്ടാ പട്ടികയിലുള്ളയാളാണ്. സംഭവം നടക്കുമ്പോൾ ഷമീർ വീട്ടിനുള്ളിലായിരുന്നു.

സുഹൃത്തുക്കളായ അഖിലും വിവേകും വീടിന് പുറത്ത് നിൽക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ബോംബേറുണ്ടായത്. കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *