Your Image Description Your Image Description

 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിച്ച് ഒരു മരണം. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അറബ് രാജ്യക്കാർ താമസിക്കുന്ന എട്ട് നില കെട്ടിടത്തിൻറെ നാലാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. നാലാം നിലയിൽ നിന്ന് തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *