Your Image Description Your Image Description

 

 

ആലപ്പുഴ: പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി. പിണറായി വിജയൻ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയർന്നത്. മദ്യലഹരിയിലാണ് സദസിലുണ്ടായിരുന്ന ഒരാൾ കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ മന്ത്രി നിർദ്ദേശിച്ചതോടെ പൊലീസുകാർ ഇടപെട്ട് ഇയാളോട് സദസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ തയ്യാറായില്ല. ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കിനിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ പ്രസംഗം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *