Your Image Description Your Image Description

ഫ്ലോറിഡ ;  മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നതിന് വേണ്ടിയുള്ള  ആർട്ടിമിസ്‌ ദൗത്യ പരിശീലനത്തിൽ ഒരാളെക്കൂടി ഉൾപ്പെടുത്താൻ നാസ ഒരുങ്ങി . വിർജീനിയ സ്വദേശിയായ ആന്ദ്രെ ഡഗ്ലസിനെയാണ്‌ അഞ്ചാമത്തെ ആളായി ഉൾപ്പെടുത്താൻ നാസ തീരുമാനിച്ചത്. ആന്ദ്രെ 2021ൽ നാസയിൽ ചേർന്നയാളാണ്‌ . അടുത്തവർഷം സെപ്‌തംബറിൽ ഒരു വനിതയടക്കം നാലു ഗഗനചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ അയക്കുന്ന ദൗത്യം ആർട്ടിമിസ്‌ 2 നടത്തും . ചന്ദ്രനെ ചുറ്റി മടങ്ങുന്ന 10 ദിവസത്തെ യാത്രയാണിത്‌. സഞ്ചാരികളായ ക്രിസ്റ്റീന കോച്ച്,  ജെറമി ഹാൻസെൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ എന്നിവർക്കൊപ്പം ഇനി ആന്ദ്രെ ഡഗ്ലസും കൂടി പരിശീലിക്കും. അതേസമയം ദൗത്യത്തിലുള്ള നാലു പേരിൽ ഒരാൾക്ക്‌ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ആന്ദ്രയെ യാത്രാസംഘത്തിൽ ഉൾപ്പെടുത്തും.കൂടാതെ 2026 സെപ്‌തംബറിൽ മൂന്നാം ആർട്ടിമിസ്‌ ദൗത്യം നടക്കും.   ഈ ദൗത്യo എന്നത് പ്രധാനമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വനിതയെ ഇറക്കുന്ന ദൗത്യമാണിത്‌. നാലു പേരാകും പേടകത്തിലുണ്ടാവുക. രണ്ടു പേർ ചന്ദ്രനിൽ ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *