Your Image Description Your Image Description

കൊച്ചി : ഹൈ റിച്ച് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈറിച്ച് മാനേജിങ്‌ ഡയറക്ടർ കെ ഡി പ്രതാപനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതാപനെ ഇന്നലെ രാത്രിയാണ്  ഇ‍ഡി അറസ്റ്റ് ചെയ്തത്.

ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ പ്രതാപ് 1157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാൾ എച്ച്ആർ കറൻസി ഇടപാടുകളിലൂടെ കോടികൾ വിദേശത്തേക്ക്‌ കടത്തിയെന്നതുൾപ്പെടെയുള്ള കേസുകളെ തുടർന്നാണ്‌ നടപടി എടുത്തത് . ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം പ്രതാപനെ വ്യാഴം രാത്രി കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിലേക്ക്‌ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌ .

ഇയാൾ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സമീപിച്ചിരുന്നത് . ഇതിലൂടെ പുതിയ ഇടപാടുകരെ ചേർക്കുന്നവർക്ക് കമീഷൻ ലഭിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം നടത്തിയത് . ഇയാളുടെ പക്ഷം ഇതുവരെ 1.63 കോടി ഇടപാടുകാരുടെ ഐഡികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട് . ഇടപാടുകാരുടെ എണ്ണം കൂടി കാണിക്കാൻ ഇയാൾ ഇടപാടുകാരന്റെ പേരിൽത്തന്നെ അമ്പതോളം ഐഡികൾ ഉണ്ടാക്കി അതിൽ
മൾട്ടിലെവൽ മാർക്കറ്റിങ്ങിന് ഒടിടി പ്ലാറ്റ്ഫോം, ക്രിപ്‌റ്റോ കറൻസി ഇടപാടിനായി എച്ച്‌ആർസി ക്രിപ്‌റ്റോ എന്നിവയും തുടങ്ങി.

 

അംഗത്വ ഫീസ് ഇനത്തിൽ മാത്രം കമ്പനി 1500 കോടി രൂപ ഇടപാടുകാരിൽനിന്ന്‌ വാങ്ങിയെടുത്തെന്നും ഇതിൽനിന്ന്‌ 250 കോടി പ്രൊമോട്ടർമാരായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നുമാണ് ഇഡി കണ്ടെത്തിയത്. തുടർന്ന് ഇ ഡി ഹൈറിച്ച് ഉടമകളുടെയും പ്രൊമോട്ടർമാരുടെയും 260 കോടി രൂപ മരവിപ്പിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *