Your Image Description Your Image Description

അയോധ്യ: നവീകരിച്ച അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനു സമീപം ഒന്നാംഘട്ടമായി നിർമിച്ചതാണ് പുതിയ സ്റ്റേഷൻ. മൂന്ന് പ്ലാറ്റ്‌ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ, ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് എക്സ്‍പ്രസുകളും മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്‌ളാഗ് ഓഫിന് മുമ്പ് അമൃത് ഭാരത് എക്‌സ്പ്രസിനുള്ളില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി അയോധ്യയിലെ വാത്മീകി മഹർഷി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അവിടെ നിന്ന് റോഡ്ഷോ ആയി മോദി 13 കി.മി അകലെയുള്ള അയോധ്യ ധാം ജങ്ഷൻ റെയിൽ വേ സ്റ്റേഷനിലേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *