Your Image Description Your Image Description

മസ്‌കത്ത്‌ : ഡൗൺ സിൻഡ്രോമും മജ്ജ പരാജയവും ബാധിച്ച രോഗികളെ ചികിത്സിക്കാൻ റോമിപ്ലോസ്റ്റിം മരുന്ന് ഉപയോഗിച്ച് റോയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഹെമറ്റോളജി വിഭാഗത്തിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സംഘം. റോയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ഹെമറ്റോളജി ആൻഡ് ഓങ്കോളജി കൺസൾട്ടൻ്റ് ഡോ. ആലിയ അൽ മുഗൈരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പുതിയൊരു ചികിത്സ ഒരുക്കിയത് .

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, യാതൊരു പാർശ്വഫലങ്ങളുമുണ്ടാക്കാതെ, ചുവന്ന, വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റ് കുറവുള്ള രോഗികളിൽ പ്ലേറ്റ്‌ലെറ്റുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന  സിന്തറ്റിക് പ്രോട്ടീനാണ് റോമിപ്ലോസ്റ്റിം എന്ന് ഡോ. അൽ മുഗൈറി പറഞ്ഞു.

ഇമ്യൂൺ ത്രോംബോസൈറ്റോപീനിയ ബാധിച്ച കുട്ടികളിൽ രക്തസ്രാവം ഉണ്ടാകുന്ന ചില കേസുകൾ ചികിത്സിക്കാൻ ഈ മരുന്ന് സാധാരണയായി ഉപയോഗിക്കുന്നുണ്ട്. പീഡിയാട്രിക്സ്, ഓങ്കോളജി മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിത്. അതിൻ്റെ നടപടിക്രമം നൂതനവും ഫലപ്രദവുമായ ചികിത്സയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. ആലിയ പറഞ്ഞു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *