Your Image Description Your Image Description

കൊച്ചി : “മന്ദാകിനി”ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്. “മേനേ പ്യാർ കിയാ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ ടീസർ റിലീസ് പുറത്തിറങ്ങി .സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനo നവാഗതനായ ഫൈസൽ ഫസിലുദീനാണ് നിർവ്വഹിക്കുന്നത് . മലയാളത്തിലെ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ ചിത്രത്തിൽ എത്തുമ്പോൾ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്ൽ എന്നിവർ ചേർന്നാണ്.

ഡോൺ പോൾ പി. ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ള. എഡിറ്റിങ് കണ്ണന് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, ആർട്ട്-സുനിൽ കുമാരൻ,മേക്കപ്പ്-ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡി ഐ-ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പി ആർ ഒ :എ എസ് ദിനേശ്

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *