Your Image Description Your Image Description

കൊല്ലം: ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു .ബുധനാഴ്ച പുലർച്ചെ 4.30ന് കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപത്തെ അടിപ്പാതയിലാണ് സംഭവം നടന്നത് .

ദേശീയ പാതയിലൂടെ ലോറി നിർമാണത്തിനായുള്ള സാമഗ്രികളുമായി പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത് . അഞ്ച് യാത്രക്കാരുമായി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ് . അപകടത്തിൽ ഡ്രൈവർ ശിവദാസ്, കണ്ടക്ടർ സുമി എന്നിവർക്കാണ് പരിക്കേറ്റത് .

Leave a Reply

Your email address will not be published. Required fields are marked *