Your Image Description Your Image Description

കോഴിക്കോട്: ഇ-ഗ്രാന്റ് മുടങ്ങിയതോടെ ഫീസ് അടയ്ക്കാനാവാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍. എസ്.സി.-എസ്.ടി. വിദ്യാര്‍ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് മുടങ്ങിയതിനാല്‍ പരീക്ഷാഫീസ് അടയ്ക്കാനാ വാതെ അധികൃതര്‍ കുട്ടികള്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ടി.സി.യും നൽകുന്നില്ല . ഫീസടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണെന്നാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഇ-ഗ്രാന്റ്സ്‌കൂള്‍ കുട്ടികള്‍മുതല്‍ ഉന്നതപഠനം നടത്തുന്നവര്‍ക്കുവരെ ലഭിക്കുന്നുണ്ട്. പരീക്ഷാഫീസ്, ട്യൂഷന്‍ഫീസ്, സ്പെഷ്യല്‍ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇ-ഗ്രാന്റ്. 2.5 ലക്ഷത്തിന് വാര്‍ഷികവരുമാനം താഴെയാണെങ്കില്‍ എസ്.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക കേന്ദ്രവും നല്‍കും. അഥവാ 2.5 ലക്ഷത്തിന് മുകളിലാണെങ്കില്‍ മുഴുവന്‍ തുകയും സംസ്ഥാനമാണ് നല്‍കുന്നത്.

നിലവിൽ കോഴ്സ് പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും ബാധിക്കുമെങ്കിലും ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് . ഇതിന് മുമ്പ് നേരത്തേ അതത് കോളേജുകളുടെ അക്കൗണ്ടിലാണ് തുക വന്നിരുന്നത്. വിദ്യാര്‍ഥികളുടെ അക്കൗണ്ടിൽ 2022 മുതല്‍ ഒരുവര്‍ഷത്തെ തുക ഒന്നിച്ചാണ് ലഭിക്കുക.

ഫീസ് അടച്ചില്ലെങ്കിലും പരീക്ഷ എഴുതാന്‍ സമ്മതിക്കാറുണ്ട്. അത്തരത്തില്‍ പരീക്ഷ എഴുതി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്നത്. ടി.സി. നല്‍കാനും പല സ്ഥാപനങ്ങളും തയ്യാറാകുന്നില്ല.ഫണ്ട് വന്നുതുടങ്ങിയെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പട്ടികജാതി വികസനവകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *