Your Image Description Your Image Description

കൊച്ചി : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആർ‌ഡിഎക്സ് നിർമാതാക്കൾക്കെതിരെ  പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് നിർമാതാക്കൾക്കെതിരെ പരാതിയുമായി എത്തിയത് .

വാ​ഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതിന് പിന്നാലെ  സിനിമയക്കായി ആറു കോടി രൂപ നൽകി. എന്നാൽ സിനിമയിൽ 100 കോടിയിലേറെ രൂപ വരുമാനം ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും അഞ്ജന പറയുന്നു. ഇതിനിടയിൽ നേരത്തെ നൂറുകോടി ക്ലബ്ബിൽ കയറിയ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയും പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് തിയേറ്ററുകളിലെത്തിയത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് .

 

Leave a Reply

Your email address will not be published. Required fields are marked *