Your Image Description Your Image Description

കൊല്ലം : കൊല്ലം ജില്ലയിൽ 75ന്റെ നിറവിൽ ആഘോഷങ്ങൾക്ക് തുടക്കം . ജൂലൈ ഒന്നിന് കായലും കടലും കരയും കശുവണ്ടിയും കരിമണലും മത്സ്യബന്ധനവും നാടകവും കഥാപ്രസംഗവും തുറമുഖവും തുടങ്ങി വിവിധ മേഖലകളിൽ തിലകക്കുറി ചാർത്തിയ കൊല്ലം പിറന്നത് ഇതുപോലെ യായിരുന്നു . പിന്നീട് കൊല്ലം എന്ന നാമത്തിനുശേഷം കൊല്ലം ഡിവിഷൻ ജില്ലയായി മാറിയത് 1949 ജൂലൈ ഒന്നിനായിരുന്നു. അന്ന് തിരു–കൊച്ചി ലയനമാണ് കൊല്ലം ജില്ലയുടെ രൂപീകരണത്തിലേക്കു നയിച്ചത്. കൊല്ലം ജില്ല രൂപീകൃതമായി 75 വർഷത്തിലെത്തിയ ഒരു വർഷ ആഘോഷമാണ് ഇന്ന് നടക്കുവാൻ പോകുന്നത് .

വൈകിട്ട് 4ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ തുടങ്ങിയവർ ചടങ്ങിൽ ചിത്രകാരൻ യു.എം.ബിന്നി രൂപകൽപന ചെയ്ത ലോഗോ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *