Your Image Description Your Image Description

കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. ഇടവ കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേരാണ് മരിച്ചത് . ചാത്തന്നൂർ ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണു മരിച്ചത്. അൻവർ അൽ അമീന്റെ സഹോദരിയുടെ ഭർത്താവാണ് . വിവരം അറിഞ്ഞ് വർക്കല ഫയർ ഫോഴ്സും അയിരൂർ പൊലീസും സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല .

 

 

Leave a Reply

Your email address will not be published. Required fields are marked *