Your Image Description Your Image Description

കൊച്ചി : അമൽ കെ ജോബി സംവിധാനത്തിൽ മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ക്രൈം ത്രില്ലർ ചിത്രമായ”ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു . നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ അണിയറയിൽ ഒരുങ്ങുന്ന ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത് .

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, എന്നിവരുടെ ചിത്രങ്ങളോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീത സംവിധാനം; സ്റ്റീഫൻ ദേവസി. പശ്ചാത്തല സംഗീതം- ബിനോയ്‌ എസ് പ്രസാദ്. ഛായാഗ്രഹണം- കുഞ്ഞുണ്ണി എസ് കുമാർ. എഡിറ്റിംഗ്-അയൂബ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ ആർ. പ്രൊജക്റ്റ്‌ ഡിസൈനർ- നിബിൻ നവാസ്. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. ചിത്രം ജൂലൈയിൽ മാസത്തിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *