Your Image Description Your Image Description

ഇടുക്കി: പാലത്തിൽനിന്ന്‌ പെരിയാറ്റിലേക്ക് വീണ അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്. കൈവരികളില്ലാത്ത വള്ളക്കടവിലെ പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപത് മണിക്കാണ് അളകനന്ദ പെരിയാറ്റിലേക്ക് വീണത്. ഏലപ്പാറ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്.

അമ്മ സംഗീതയ്ക്കൊപ്പം അളകനന്ദ നടന്നുപോകുകയായിരുന്നു . പെട്ടെന്ന് വെള്ളത്തിൽ ചവിട്ടാതെ ഒഴിഞ്ഞുമാറിയ അളകനന്ദ നടക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. നിരന്തരം പെയ്യുന്ന മഴയിൽ ശക്തമായ നീരൊഴുക്കാണ് ആറ്റിലുണ്ടായിരുന്നത്.

അളകനന്ദയെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടാൻ തുടങ്ങിയെങ്കിലും നാട്ടുകാർ തടഞ്ഞു. ഇതിനിടയിൽ ഒഴുക്കിൽപ്പെട്ട അളകനന്ദ കരയിലേക്ക് നീന്തിത്തുടങ്ങി. തുടർന്ന് നാട്ടുകാർ നൽകിയ നിർദേശങ്ങൾ പാലിച്ച് അളകനന്ദ കരയിലേക്ക് എത്തി. തുടർന്ന് അളകനന്ദയെ അടുത്തുള്ള ആലടി സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രഥമിക ചികിത്സ നൽകി. അളകനന്ദ മ്ലാമല വിമൽജ്യോതി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് . അളകനന്ദ മുമ്പ് നീന്തൽ പരിശീലിച്ചതിനാൽ രക്ഷപ്പെടാൻ ഇത് സഹായകരമായി .

Leave a Reply

Your email address will not be published. Required fields are marked *