Your Image Description Your Image Description

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കി .യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനും എന്നിവർക്കെതിരായ കേസ് നടപടികൾക്കാണ് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത് . ഇരുവരും കുന്നമംഗലം മജിസ്‌ട്രേ റ്റ് കോടതിയില്‍ കീഴടങ്ങിയ സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

15 ലക്ഷം രൂപ പെണ്‍കുട്ടിക്കായി ശേഖരിച്ച പി.കെ. ഫിറോസും സി.കെ. സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതിയിൽ ഉന്നയിച്ചത് . യൂത്ത് ലീഗില്‍നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതി നൽകിയത് . യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം 2021-ലാണ് അഴിമതി ആരോപണവുമായി വന്നത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *