Your Image Description Your Image Description

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.
മൊബൈൽ ഫോൺ തട്ടിയിട്ട് പൊട്ടിച്ചതുമായി ബന്ധപ്പട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബി.ബി.എ രണ്ടാം വർഷ വിദ്യാർഥികളായ ശ്രീറാം, അനു, ബി.കോം വിദ്യാർഥിയായ ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

ഉച്ചയോടെ നെയ്യാർഡാം കിക്മ (കേരള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്) കോളേജിലെ വിദ്യാർഥികൾക്കിടയിൽ സംഘർഷം ഉടലെടുത്തിരുന്നു. ഒരു വിദ്യാർഥിയുടെ മനപ്പൂർവം മൊബൈൽ തട്ടിയിട്ട് പൊട്ടിച്ചെന്ന ആരോപിച്ചാണ് പ്രശ്നങ്ങൾ ഒക്കെ തുടക്കo കുറിച്ചത് . പിന്നീട് കോളേജിനുള്ളിൽ വെച്ചുതന്നെ പ്രശ്‌നം പരിഹരിച്ചെങ്കിലും വിദ്യാർഥികൾ തിരികെ ബസ്റ്റാൻഡിൽ എത്തിയപ്പോൾ സംഘം ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷം നടക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥികൾ പ്രശ്‌നത്തിൽ ഇടപ്പെടുകയും . ഇത് പിന്നീട് ഉന്തിനുംതള്ളിനും ഇടയാക്കി.സംഭവത്തിൽ കാട്ടാക്കട പോലീസ് ക്രിസ്ത്യൻ കോളേജ് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. എന്നാൽ സംഭവത്തിൽ വിദ്യാർഥികളാരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *