Your Image Description Your Image Description

തിരുവനന്തപുരം: വൈദ്യുതി കമ്പിയിൽ ചവിട്ടിയ വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടിയാണ് വയോധികൻ മരിച്ചത് . നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു ആണ് മരിച്ചത് .

റോഡിലൂടെ വെള്ളിയാഴ്ച രാവിലെ നടന്നുവരുന്ന സമയത്ത് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത് . സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

സംഭവത്തിൽ മാരായമുട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ബാബുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു .

 

 

Leave a Reply

Your email address will not be published. Required fields are marked *