Your Image Description Your Image Description

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശിക്ഷായിളവിന് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാൻ . മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോ​ഗസ്ഥർക്കാണ് സസ്പെൻഷൻ നടപടി മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത് . കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ​ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തതിരിക്കുന്നത് .

മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നുഉദ്യോഗസ്ഥർ ​ ശ്രമം നടത്തിയത് . ഈ പ്രതികൾ ടി.പി കേസ് വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് . അതേസമയം കോടതിവിധി മറികടന്നായിരുന്നു സർക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവർ ഉൾപ്പടെയുള്ള വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാ​ഗമായിട്ടാണ് സർക്കാർ നിർദേശത്തിൽ റിപ്പോർട്ട് തേടിയിരിക്കുന്നത് .

കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനായിരുന്നു പറഞ്ഞിരുന്നത് . എന്നാൽ ടി.പി കേസിൽ ശിക്ഷായിളവ് തേടി പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഈ , ആവശ്യം കോടതി തള്ളികളയുകയായിരുന്നു . കൂടാതെ ടി.പി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *