Your Image Description Your Image Description

487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടികയിൽ ഇന്ത്യന്‍ പ്രതിഭകൾക്കും ക്ഷണം. ചലച്ചിത്ര സംവിധായകന്‍ എസ് എസ് രാജമൗലി, ശബാന ആസ്മി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാരകയുമാ രമ രാജമൗലി, റിതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകന്‍ രവി വര്‍മന്‍, സംവിധായിക റിമദാസ് തുടങ്ങിയു ഇന്ത്യൻ പ്രതിഭകളെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഉൾപ്പെടുത്താൻ തീരുമാനിച്ച് .

2024 ൽ നടക്കുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാരങ്ങളുടെ ക്ലാസ്സിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത് .അതിൽ 19 പേരിൽ ഓസ്കാർ ലഭിച്ചിട്ടുള്ള വരുടെ പേരും നോമിനേഷൻ ലഭിച്ച 71 പേരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് .

രാജമൗലി സംവിധാനം ചെയ്ത ചിത്രം ആര്‍ആര്‍ആര്‍ യിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരെയുംഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ നിലവില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ളവര്‍ അക്കാദമിയിൽ അംഗത്വം സീകരിച്ചാല്‍ മൊത്തം എണ്ണം 10,910 ആയി മാറും . ഇവരില്‍ നിന്ന് 9000ത്തിലധികം പേര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള ആളുകളാണ് .

പുതുതായ 2024 ലെ ക്ലാസ്സിൽ ക്ഷണിച്ചിട്ടുള്ള 44 ശതമാനത്തിൽ കൂടുതലും സ്ത്രീകളാണ്. അതേസമയം അമേരിക്കയ്ക്ക് പുറത്തുള്ള 56 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ട്.

പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അക്കാദമി സിഇഒ ബില്‍ കാര്‍മറും പ്രസിഡന്റ് ജാനറ്റ് യങ്ങും പറഞ്ഞു. ചലച്ചിത്ര രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭാശാലികളായവരെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരുടെ സാന്നിധ്യം അക്കാദമിയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *