Your Image Description Your Image Description

തിരുവനന്തപുരം: അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനവുമായി മന്ത്രി ആർ. ബിന്ദു .സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു.

കേരളസർവകലാശാലയിൽ അസ്‌ട്രൊണമി ആൻഡ് അസ്‌ട്രോഫിസിക്സിലാണ് ആദ്യകേന്ദ്രം തുറക്കുന്നത്. ഇതിനൊപ്പം, നാനോസയൻസിലടക്കം മികവിന്റെ കേന്ദ്രങ്ങളും തുടങ്ങുന്നുണ്ട്. എം.ജി. സർവകലാശാലയിലാണിതെന്നും മന്ത്രി പറഞ്ഞു.

നാലുവർഷബിരുദം സംസ്ഥാനത്ത് നടപ്പാക്കുന്നത് കേന്ദ്ര ദേശീയവിദ്യാഭ്യാസനയത്തിൽ പറഞ്ഞ അതേരീതിയിലല്ല. കരിക്യുലവും സിലബസും മാറ്റമുണ്ടാകും. ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശനത്തിന് പൊതു സോഫ്റ്റ്‌വേർ കൊണ്ടുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത് ആധുനികീകരണവും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തലും നടപ്പാക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു ജില്ലയിൽ ഒരു സ്കൂൾ മോഡൽസ്കൂളായി മാറ്റും. ആറുമാസത്തിലൊരിക്കൽ അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ഗാർഹികമേഖലയിൽ തൊഴിലെടുക്കുന്നവർക്കും ക്ഷേമമുറപ്പാക്കുന്നതിന് പ്രത്യേകനിയമം കൊണ്ടുവരുമെന്നും ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *