Your Image Description Your Image Description

ബെംഗളൂരു: കർണാടക ആർ .ടി .സി സ്ലിപ്പർ അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബുധനാഴ്ച രാത്രി ബെംഗളൂരിലേക്ക് പോയ കർണാടക ആർ .ടി .സി സ്ലിപ്പർ ബസാണ് അപകടത്തിൽ പ്പെട്ടത് .ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ വ്യാഴാഴ്ച പുലർച്ചെ രാംനഗറിലെ ബിഡദിയിൽ വെച്ചാണ് അപകടമുണ്ടായത് .

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആ സമയത്ത് ഉണ്ടായിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായ പരിക്കുണ്ട്. അതേസമയം ബസിൻ്റെ പിൻസീറ്റുകളിൽ ഉള്ളവർ മാത്രമാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത് . അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ ബിഡദിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്‌വേയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ബസ് തെറ്റായ വശത്തേക്ക് ഇടിച്ച് കയറിയാണ് നിന്നത് . അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *