Your Image Description Your Image Description

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. പ്രായം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്ഥലത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ

ചന്ദ: 140 ഒഴിവ്

മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്നൻസ് ഫാക്ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷിക്കാo

* ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ ബിടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ)/ ബിഎസ്‌സി/ ബികോം/ ബിസിഎ; 9000 രൂപ

* ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ); 8000 രൂപ

ബാന്ദ്ര: 49 ഒഴിവ്

മഹാരാഷ്ട്രയിലെ ബാന്ദ്ര ഓർഡ്നൻസ് ഫാക്ടറിയിൽ 49 ഒഴിവ്. ജൂലൈ 13 വരെ അപേക്ഷിക്കാം.

* ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ ബിടെക് (കെമിക്കൽ/ മെക്കാനിക്കൽ)/ ബിഎ/ ബികോം/ ബിഎസ്‌സി കെമിസ്ട്രി/ ബിസിഎ/ ബിഎച്ച്എം; 9000 രൂപ. ∙ ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (കെമിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ); 8000 രൂപ

നളന്ദ: 14 ഒഴിവ്

* ബിഹാറിലെ നളന്ദ ഓർഡ്നൻസ് ഫാക്ടറിയിൽ 14 ഒഴിവ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

*ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (കെമിക്കൽ); 9000 രൂപ ∙ടെക്നിഷ്യൻ അപ്രന്റിസ്: ബിഇ/ബിടെക് (കെമിക്കൽ); 9000 രൂപ ∙ടെക്നിഷ്യൻ അപ്രന്റിസ്: ഡിപ്ലോമ (കെമിക്കൽ); 8000 രൂപ. വിവരങ്ങൾക്ക്: https://munitionsindia.in

Leave a Reply

Your email address will not be published. Required fields are marked *