Your Image Description Your Image Description

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ (ഐ.എല്‍.ബി.എസ്.). വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുവിജ്ഞാപനത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക വിജ്ഞാപനത്തിലുമായി 182 ഒഴിവുണ്ട്. നാലുവര്‍ഷത്തെ കരാര്‍നിയമനമാണ്. പിന്നീട് നീട്ടിയേക്കാം.

എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-50. യോഗ്യത: ബി.എസ്സി. നഴ്സിങ്ങും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 കവിയരുത്.

ജൂനിയര്‍ എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-41. യോഗ്യത: ബി.എസ്സി. നഴ്സിങ്. പ്രായം: 30 കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

പൊതുവിജ്ഞാപനം: സീനിയര്‍ പ്രൊഫസര്‍-1, പ്രൊഫസര്‍-3 (മെഡിക്കല്‍ ഓങ്കോളജി-1, റേഡിയോളജി-1, റേഡിയേഷന്‍ ഓങ്കോളജി-1), അഡീഷണല്‍ പ്രൊഫസര്‍-6 (റേഡിയോളജി-1, അനസ്‌തേഷ്യ-1, ക്രിട്ടിക്കല്‍/ഇന്റന്‍സീവ് മെഡിസിന്‍-1, ഹെപ്പറ്റോളജി-3), അസോസിയേറ്റീവ് പ്രൊഫസര്‍-12 (മെഡിക്കല്‍ ഓങ്കോളജി-1,കാര്‍ഡിയോളജി-1, റേഡിയോളജി-1, റീനല്‍ ട്രാന്‍സ്പ്ലാന്റ്-1, മെറ്റബോളിക് മെഡിസിന്‍-1, ഹെപ്പറ്റോളജി-2, അനസ്‌തേഷ്യ-3, ക്ലിനിക്കല്‍ റിസര്‍ച്ച്/എപ്പിഡമോളജി-1,പള്‍മണറി മെഡിസിന്‍-1), അസിസ്റ്റന്റ് പ്രൊഫസര്‍-10 (ഹെപ്പറ്റോളജി-4, കാര്‍ഡിയോളജി-1, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍-1, ക്ലിനിക്കല്‍ ജനറ്റിക്‌സ്-1, റേഡിയോളജി-2, ബയോകെമിസ്ട്രി-1), കണ്‍സല്‍ട്ടന്റ്-11, സീനിയര്‍ റെസിഡന്റ്-16, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍-3, മാനേജര്‍-2, അസിസ്റ്റന്റ് രജിസ്ട്രാര്‍-1, ഡെപ്യൂട്ടി മാനേജര്‍-4, സീനിയര്‍ എക്‌സിക്യൂട്ടീവ്-1, സീനിയര്‍ പേഴ്സണല്‍ സെക്രട്ടറി-1, പേഴ്സണല്‍ സെക്രട്ടറി-1, സീനിയര്‍ ടെക്നിക്കല്‍ എക്‌സിക്യൂട്ടീവ്-1,ടെക്നിക്കല്‍ എക്‌സിക്യൂട്ടീവ്-1, റെസിഡന്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍-8.

ഭിന്നശേഷിക്കാര്‍ക്കുള്ള വിജ്ഞാപനം: സീനിയര്‍ റെസിഡന്റ്-2, ജൂനിയര്‍ റെസിഡന്റ്-2, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, അസിസ്റ്റന്റ് മാനേജര്‍ നഴ്സ്-1, ജൂനിയര്‍ നഴ്സ്-4.

അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 118 രൂപ. മറ്റുള്ളവര്‍ക്ക് 590 രൂപ (ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല). ഓണ്‍ലൈനായി അപേക്ഷിച്ചശേഷം ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്പീഡ്/രജിസ്റ്റേഡ് പോസ്റ്റായി അയക്കണം. വിശദവിവരങ്ങള്‍ക്ക് www.ilbs.in സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 20 (വൈകീട്ട് 5 മണിവരെ). ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20 (വൈകീട്ട് 5 മണിവരെ). ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 23.

Leave a Reply

Your email address will not be published. Required fields are marked *