Your Image Description Your Image Description

കൊച്ചി: ജൂലായ് 13, 14 തീയതികളിൽ കൊച്ചിയിൽ ടീം റീബൗണ്ട് റീയൂണിയൻ വരുന്നു .മുൻകാല ബാസ്കറ്റ്ബാൾ താരങ്ങളുടെ സംഘടനയായ ടീം റീബൗണ്ടിന്റെ ഏഴാമത്തെ കോൺക്ലേവ് ജൂലായ് 13, 14 തീയതികളിൽ കൊച്ചി കടവന്തറ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുവാൻ പോകുന്നത് .

ബാസ്‌ക്കറ്റ് ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ മുന്നോട്ടുവരുന്ന സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ടീം റീബൗണ്ട്. ഈ കൂട്ടായ്മയിൽ വിദേശത്തുളള മുൻകാല ബാസ്കറ്റ്ബാൾ താരങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻ ക്യാപ്റ്റൻമാർ പരിശീലകരും പങ്കെടുക്കും.അതേസമയം ഇതിലേക്ക് 150 ലധികം കളിക്കാരെ എൻറോൾ ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ദിവസത്തെ വെറ്ററൻസ് ടൂർണമെന്റും സംഘടിപ്പിക്കാനാണ് തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *