Your Image Description Your Image Description

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് യൂത്ത് ലീ​ഗ് മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗo നടത്തി.മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീ​ഗ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിനുനേരെയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത് . തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിനീക്കാൻ ശ്രമിച്ചതോടെ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. എന്നാൽ, പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു.

ചൊവ്വാഴ്ച സംസ്ഥാനത്ത്പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തോട് പ്രതിഷേധിച്ച് കെ.എസ്.യു. ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോ​ഗമിക്കുകയാണ്.

സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്ന് എസ്എഫ്ഐയും നേരത്തേ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാർഥി സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *