Your Image Description Your Image Description

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ കാർ ലഭിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാല്‍.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി തന്നതാണെന്നും എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ടെന്നും കെ.സി വേണുഗോപാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. കെ.സി വേണുഗോപാലിന് രാഹുൽ ഗാന്ധിയുടെ സ്നേഹസമ്മാനം എന്ന നിലയക്കായിരുന്നു ചില മാധ്യമങ്ങളില്‍ വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാസ്തവം ഇതാണ്.

എ.ഐ.സി.സി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ ആണ് രാഹുൽഗാന്ധി ദീർഘനാളായി ഉപയോഗിച്ചു വന്നത്. ഈ അടുത്ത സമയത്ത് അദ്ദേഹം പാർട്ടി നൽകിയ പുതിയൊരു വാഹനത്തിലേക്ക് മാറിയിരുന്നു.

എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ട്. രാഹുൽ ഗാന്ധി പുതിയ വാഹനത്തിലേക്ക് മാറിയതോടെ അദ്ദേഹം ഉപയോഗിച്ചിരുന്ന കാർ എ ഐ സി സി യിലേക്ക് കൈമാറിയിരുന്നു. ഈ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി എനിക്ക് നൽകുകയായിരുന്നു. ഇന്ന് മാധ്യമപ്രവർത്തകർ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഇത് സംബന്ധിച്ചു പറഞ്ഞ മറുപടി പൂർണമായും ശരിയായ രൂപത്തിലല്ല മാധ്യമങ്ങളിൽ വന്നത്. അതിനാലാണ് ഈ വിശദാംശങ്ങൾ എല്ലാവരെയും അറിയിക്കണം എന്ന് തോന്നിയത്. ഇത് സംബന്ധിച്ച മറ്റു പ്രചരണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *