Your Image Description Your Image Description

ഫ്രാങ്ക്ഫുർട്ട്: ജർമൻ ബുന്ദസ്‌ലിഗയിൽ കളിച്ചിരുന്നതും ഇപ്പോൾ കളിക്കുന്നതുമായ 11 ‘സ്വിസ് മെയ്ഡ്’ താരങ്ങളുടെ കരുത്തിലും പരിചയത്തിലും ജർമനിയെ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡ്. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്–1, ജർമനി–1. യുവതാരം ഡാൻ എൻഡോയെയാണു (28–ാം മിനിറ്റ്) സ്വിറ്റ്സർലൻഡിന്റെ ഗോൾ നേടിയത്.

അവസാന നിമിഷം വരെ സമനില ഗോളിനായി പോരാടിയെ ജർമനിയെ രക്ഷിച്ചത് നിക്ലാസ് ഫുൾക്രൂഗാണ്. രണ്ടാം പകുതിയുടെ ഇൻജറി സമയത്താണ് (90+2) ഫുൾക്രൂഗ് സ്കോർ ചെയ്തത്. സ്വിറ്റ്സർലൻഡിനായി മത്സരത്തിലുടനീളം കളി മെനഞ്ഞതും മുന്നേറ്റ–പ്രതിരോധ നിരയെ ചരടിൽ കോർത്തു നയിച്ചതും അനുഭവപരിചയമുള്ള ക്യാപ്റ്റൻ ഷാക്കയായിരുന്നു.

സ്വിറ്റ്സർലൻഡിനെതിരെ സമനിലയാണെങ്കിലും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരിലെങ്കിലും ഉൾപ്പെടും എന്നതിനാൽ 2 ജയവുമായി ജർമനി ഇതിനകം പ്രീ ക്വാർട്ടറിലെത്തിയിരുന്നു. ജർമനിക്കെതിരായ ജയത്തോടെ സ്വിറ്റ്സർലൻഡും നോക്കൗട്ട് ഘട്ടത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *