Your Image Description Your Image Description

വൈറൽ ഷോർട്ട്‌ ഫിലിമായ ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ‘പന്തം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. പുതുമുഖങ്ങൾ അണിനിരത്തുന്ന ചിത്രത്തിൽ സംവിധായകനും, തിരക്കഥാകൃത്തും, ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ അഭിനയ രംഗത്തേയ്ക്ക് കടക്കുന്നു എന്ന പ്രത്യേകതയുംഈ ചിത്രത്തിനുണ്ട്‌. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കി കൊണ്ട് വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി.ടി യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

രചന- അജു അജീഷ്‌, ഷിനോജ് ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ – ഗോപിക. കെ. ദാസ്‌, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഉണ്ണി സെലിബ്രേറ്റ്, മ്യൂസിക് & ബി.ജി.എം – എബിൻ സാഗർ, ഗാനരചന – അനീഷ്‌ കൊല്ലോളി & സുധി വിലായത്ത്, ഛായാഗ്രഹണം – എം.എസ് ശ്രീധർ & വിപിന്ദ് വി രാജ്, കലാ സംവിധാനം – സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ – റോംലിൻ മലിച്ചേരി, സൗണ്ട് റെക്കോർഡിസ്റ്റ്- റയാൻ മുഹമ്മദ്, റീ-റെക്കോർഡിങ്ങ് മിക്സ് – ഔസേപ്പച്ചൻ വാഴയിൽ, അസോസിയേറ്റ് ഡയറക്ടർ – മുർഷിദ് അസീസ്, മേക്കപ്പ് -ജോഷി ജോസ് & വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം – ശ്രീരാഖി മുരുകാലയം, കാസ്റ്റിംഗ് ഡയറക്ടർ – സൂപ്പർ ഷിബു, ആക്ഷൻ – ആദിൽ തുളുവത്ത് കൊറിയോഗ്രാഫി – കനലി,സ്പോട്ട് എഡിറ്റർ – വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് – വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ – വിജിത് കെ ബാബു, സ്റ്റിൽസ് – യൂനുസ് ഡാക്‌സോ ,വി. പി. ഇർഷാദ് & ബിൻഷാദ് ഉമ്മർ ,പി. ആർ. ഒ. മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.

Leave a Reply

Your email address will not be published. Required fields are marked *