Your Image Description Your Image Description

കൊച്ചി: സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ. ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ പറയുന്നത് . ബസ് സി​ഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ചുവപ്പ് സി​ഗ്നൽ കണ്ടതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ബസ് നിയന്ത്രണം നഷ്ടമായി ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം മഴയുണ്ടായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നനഞ്ഞ റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു എന്നും ഇവർ വ്യക്തമാക്കി.

അപകടത്തിൽ ബൈക്ക് യാത്രികൻ ഇടുക്കി കോട്ടമല സ്വദേശി ജിജോ സെബാസ്റ്റ്യ(33)നെ 20 മിനിറ്റിനുശേഷമാണ് പുറത്തെടുക്കാനായത്. ഉടൻ ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയതിന് ശേഷമാണ് ജിജോയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരിക്കേറ്റു. പലരേയും ബസ് വെട്ടിപ്പൊളിച്ചതിന് ശേഷമാണ് പുറത്തെടുത്തത്. ഉടൻ ​പരിക്കേറ്റ 11പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗ്ലൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഇരുപതോളം പേരാണ് ഉണ്ടായത് ഞായറാഴ്ച രാവിലെ മാടവന ജങ്ഷനിൽ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *