Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് എവി ​ഗോപിനാഥും രം​ഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥ് പ്രതികരിച്ചു. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി ഗോപിനാഥ്. തത്കാലം മത്സരിക്കാനില്ലെന്ന് എവി ​ഗോപിനാഥ് പ്രതികരിച്ചു. സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാണ് മാറി നിൽക്കാൻ കാരണം. പാലക്കാട്ടെ രാഷ്ട്രീയ സ്ഥിതി പ്രവചിക്കാനില്ലെന്നും എവി ഗോപിനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *