Your Image Description Your Image Description

പട്ന: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്‌തു . സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അഞ്ചുപേരെ (Economic Offences Unit (EOU)) അറസ്റ്റ് ചെയ്തതായുള്ള ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പുറത്ത് വന്നത് . ജാർഖണ്ഡിലെ ദിയോഗഢിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് . ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 എന്നാണ് വിവരം.

ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്ത അഞ്ചുപേരേയും പട്നയിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തിൽ നേരത്തെ റാഞ്ചിയിൽ നിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു . അവദേശ് കുമാർ എന്നയാളേയും നീറ്റ് പരീക്ഷാർഥിയായ മകൻ അഭിഷേകിനേയുമാണ് അറസ്റ്റിലായത് . സികന്ദർ യാദവേന്ദു എന്നയാൾക്ക് ചോദ്യപേപ്പറിനായി 40 ലക്ഷം രൂപയാണ് നൽകിയെന്നാണ് അവദേശ് ആരോപിച്ചത് .

അവദേശ് കുമാറും സികന്ദർ യാദവേന്ദുവിനും നേരത്തെ ഇതുമായി ബന്ധമുണ്ടായിരുന്നുവെന്നും കൂടാതെ മുമ്പ് ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നതായാണ് ലഭിക്കുന്ന വിവരം. 13 പേരെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അതിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ബന്ധുക്കളും പിടിയിലായവരിൽ ഉൾപ്പെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *