Your Image Description Your Image Description

അനായാസം കൊണ്ടുനടക്കാന്‍ സാധിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്. ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന അത്രതന്നെ വലിപ്പത്തിലുള്ള സ്റ്റാര്‍ലിങ്ക് മിനി’ ഡിഷ് ആന്റിനയാണ് സ്‌പേസ് എക്‌സ് അവതരിപ്പിച്ചിരിക്കുന്നത് . സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് ഡോളറിൽ 599 ആണ് വില. ഈ ആന്റിനയുടെ പ്രത്യേകത എന്തെന്നാൽ എളുപ്പത്തിൽ എവിടെയും കൊണ്ടു നടക്കാം എന്നുള്ളതാണ് സ്റ്റാര്‍ലിങ്ക് മിനിയുടെ നേട്ടം.

സ്റ്റാര്‍ലിങ്ക് മിനി ഡിഷിന് ഒരു ലാപ്‌ടോപ്പിന്റെ വലിപ്പം മാത്രമാണ് ഉള്ളത് . ഇതിന് മറ്റ് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളേക്കാള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ . അതേസമയം മറ്റുള്ളവയെ പോലെ, 100എംബിപിഎസിലേറെ ഡാറ്റാ വേഗം ഇതില്‍ ലഭിക്കും. ഇതിനൊപ്പo ഒരു വൈഫൈ റൂട്ടറും ലഭിക്കും. ഐപി 67 റേറ്റങുള്ള ഡിഷ് ഏത് മഴത്ത് വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും .

ഇതിന് പുറമെ മിനി റോം സേവനം ലഭിക്കണമെങ്കില്‍ 120 രൂപയുടെ നിലവിലുള്ള റെസിഡന്‍ഷ്യല്‍ പ്ലാനിനൊപ്പം 30 ഡോളര്‍ കൂടി അധികo നൽക്കേണ്ടി വരുo . ഇതുവഴി ഉപഭോക്താക്കള്‍ക്ക് 50 ജിബി മൊബൈല്‍ ഡാറ്റ പ്രതിമാസം ലഭിക്കും. ഒരു ജിബിക്ക് ഒരു ഡോളര്‍ എന്ന നിരക്കില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ടാവും.

ആദ്യമായി യു സ്‌ എ യിലാണ് അവതരിപ്പിച്ചത് എങ്കിലും കൊളംബിയ, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, പനാമ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ സ്റ്റാര്‍ലിങ്ക് മിനി മിനി സേവനം ലഭ്യമായിരുന്നു. അപ്പോൾ ഇവയ്ക്ക് 200 ഡോളറിനാണ് ലഭ്യമാക്കിയിരുന്നത് . ഈ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് തുകയായി പ്രതിമാസം 35 ഡോളര്‍ നല്‍കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *