Your Image Description Your Image Description

കൊച്ചി: അ‌വന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും മോഷണം പോയി, ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടുപിടിച്ച് നൽകി. വിദ്യഭ്യാസമന്ത്രി മോഷണം പോയ സൈക്കിളിനു പകരം സമ്മാനിച്ച സൈക്കിളും മോഷണം പോയെങ്കിലും ഇത്തവണ അ‌വന്തികയ്ക്ക് വിഷമിക്കേണ്ടി വന്നില്ല .ഒരു ദിവസംകൊണ്ട് പാലാരിവട്ടം പോലീസ് മന്ത്രി നൽകിയ സൈക്കിൾ കണ്ടുപിടിക്കുകയായിരുന്നു . മോഷ്ടാവായ ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജിയും പിടിയിലായിട്ടുണ്ട്.

ഇത്തവണ എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എ പ്ലസോടെ പാസായ അ‌വന്തികയുടെ സൈക്കിൾ മേയ് മാസത്തിലാണ് മോഷണം പോയത് . അ‌വന്തിക സൈക്കിൾ പോയ വിഷമം വിദ്യഭ്യാസമന്ത്രിയ്ക്ക് ഇമെയിൽ വഴി അ‌റിയിച്ചു. തുടർന്ന് ജൂൺ രണ്ടിന് എണാകുളം എളമക്കര സ്കൂളിലെ സംസ്ഥാനതല പ്രവേശനോത്സവത്തിൽ വെച്ച് മന്ത്രി വി.ശിവൻകുട്ടി അ‌വന്തികയ്ക്ക് പുത്തൻ സൈക്കിൾ സമ്മാനിക്കുകയും ചെയ്തു. ഈ സൈക്കിളാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം പോയത്.

സി.സി.ടി.വി. ദൃശ്യത്തിൽ പുലർച്ചെ നാലരയോടെ റെയിൻ കോട്ട് ധരിച്ചയാൾ സൈക്കിൾ മോഷ്ടിക്കുന്നത് ലഭിച്ചിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവായ ഷാജിയെ കണ്ടുപിടിച്ചത്. തുടർന്ന് ഇയാളെ ചോദ്യo ചെയ്തപ്പോൾ ഇയാൾ കുട്ടിയുടെ സൈക്കിൾ പൊന്നുരുന്നിയിൽ 1500 രൂപയ്ക്ക് വിറ്റതായി വിവരം ലഭിക്കുകയും .പിന്നീട് സൈക്കിൾ പോലീസ് വീണ്ടെടുക്കുകയായിരുന്നു . തൊണ്ടിമുതലായത് കൊണ്ട് കോടതി നടപടികൾക്ക് ശേഷമേ സൈക്കിൾ അ‌വന്തികയ്ക്ക് തിരികെ ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *