Your Image Description Your Image Description

കൊച്ചി: താര സംഘടനയായ അമ്മയിൽ ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് വേളയിൽ ഈ സ്ഥാനം മോഹിക്കുന്നവർ പ്രധാനമായും ലക്ഷ്യമിടുന്നത് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സിദ്ദിഖിനെയാണ് . ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരേ മത്സരിക്കുന്നത് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ്.

പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന മോഹൻലാൽ തീരുമാനമെടുത്തതോടെ സിദ്ദിഖാകും പകരക്കാരനായി എത്തുക എന്ന അഭ്യൂഹം പരന്നിരുന്നു. അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക സമർപ്പിച്ചു. പക്ഷേ മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി മോഹൻലാൽ പ്രസിഡന്റാകാൻ സമ്മതം മൂളിയതോടെ ഇവർ പത്രിക പിൻവലിച്ചു. പകരം സിദ്ദിഖ് മത്സരിക്കാനിറങ്ങിയ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവും ഉണ്ണി ശിവപാലും പത്രിക നൽക്കുകയായിരുന്നു .

മോഹൻലാലും ഇടവേള ബാബുവും സ്ഥാനമൊഴിയാൽ അവിടെ സിദ്ദിഖ് താക്കോൽസ്ഥാനത്തേക്ക് വരുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇത് തടയുന്നതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ കൂടിയാലോചനകൾ തുടങ്ങി.

സ്ത്രീകളുടെയും ചില പ്രധാന നടന്മാരുടെയും പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് ഇവരുടെ നീക്കം. അമ്മയിൽ ഒരുമാറ്റം ഇവർ മുന്നോട്ടുവെക്കുന്നുണ്ട് .

ബാബുരാജിനെതിരേ ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന അനൂപ് ചന്ദ്രനെപ്പോലെയുള്ള ചിലർക്ക് ഇടതുപാർട്ടികളുമായി ബന്ധമുണ്ട്. അതുകൊണ്ട് ഇടത് സംഘടനകളിലെ ചിലനേതാക്കൾ പുറത്തുനിന്നുകൊണ്ട് ഇവർക്ക് പിന്തുണനൽകുകയും ചെയ്യുന്നുണ്ടെന്ന് സിനിമാമേഖലയിലുള്ളവർ പറയുന്നത്.

ഈ നേതൃത്വത്തിനെതിരേ നിലപാടെടുത്ത വി​മെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) അംഗങ്ങളിൽ പലരും ഇപ്പോൾ ‘അമ്മ’യിൽ ഇല്ല. പത്മപ്രിയയും രേവതിയും മാത്രമാണ് അംഗങ്ങൾ. അതിൽ പാർവതിയും റിമ കല്ലിങ്കലുമുൾപ്പെടെയുള്ളവർ സംഘടനയ്ക്ക് പുറത്താണ്. എങ്കിലും ഡബ്ല്യു.സി.സി.യുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണായകമാണ് .

എന്നാൽ നിർമാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും പിന്തുണ സിദ്ദിഖിനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. മുൻനിരതാരങ്ങളുമായെല്ലാം സൂക്ഷിക്കുന്ന സൗഹൃദം തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണംചെയ്യുമെന്നും അവർ പറയുന്നു.
ആദ്യമായിട്ടാണ് താര സംഘടനയിൽ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് 30 വർഷത്തിന് ശേഷo മത്സരമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *